മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ

മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ

മഹാകാവ്യമേ മലയാളമേ

മലയാളമേ എന്റെ മലയാളമേ

 

എള്ളു പൂത്തുലയുന്ന വയലേല കാറ്റിൽ

പുള്ളുവൻ പാട്ടിലെ കഥ പാടിയാടും

തുള്ളിച്ചിരിക്കുന്ന കളമൊഴിച്ചോലയിൽ

വള്ളംകളിപ്പാട്ടിൻ പനിനീരു മണക്കും

കണി വെയ്ക്കും കാവൽ മരങ്ങൾ

കാഞ്ചന കതിർ മണ്ഡപങ്ങൾ

എന്തെന്തു ചിത്രങ്ങൾ

എല്ലാമെല്ലാമെല്ലാം രത്നങ്ങൾ (മണ്ണിൽ..)

 

ശ്രീബലിത്തകിൽ കേട്ടു കൈ കൂപ്പുവോളം

അമ്പലക്കുളങ്ങൾ തൻ സുകൃതത്തിൻ മേളം

തൊഴുതു മടങ്ങുന്ന ഭക്തന്റെ കണ്ണിൽ

തീർത്ഥം തളിക്കുന്ന രതിവിഗ്രഹങ്ങൾ

അരയാലിൻ ദല മർമ്മരങ്ങൾ

ആയിരം പാദസരങ്ങൾ

എന്തെന്തു ചിത്രങ്ങൾ

എല്ലാമെല്ലാമെല്ലാം രത്നങ്ങൾ (മണ്ണിൽ..)