തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണെ
പൈങ്കിളിമാർ പയ്യാരവുമായ്
തെന തിന്നാണോടിയിറങ്ങീ
കിളിയോ കിളി കിളിയോ കിളി പൈങ്കിളി
തെനയോ തെന തെനയോ തെന പൊൻ തെന
വൈകാശി വടമല മേലേ തേൻ തെരയും കണ്ണാ
പൊൻ കുരുവീ പച്ചക്കുരുവീ തേനുണ്ണാൻ പാറി വരുന്നെൻ
തേനോ നല്ല തേനോ നല്ല പൂന്തേൻ
തേൻ കുടിക്കാൻ തേൻ കുടിക്കാൻ വന്തേൻ
തെന കാക്കും കന്നിപ്പെണ്ണെ
തേടിപ്പോയതാരെ നീ തേടിപ്പോയതാരെ
അൻപെടുത്തു തേടിപ്പോയവൻ
ആറുമുഖനാണ്ടീ എൻ ആറുമുഖനാണ്ടീ
വമ്പനുക്കു വമ്പനാകും വേൽ മുരുകനാണ്ടീ
എൻ പെരുമുരുകനാണ്ടി
മരുതുമലചെരിവിൽ നാൻ മയിൽപ്പീലി കണ്ടേൻ നാൻ
മയിൽപ്പീലി കണ്ടേൻ
വേങ്ങമരത്തോട്ടത്തിലാ വേലിൻ പാട് കണ്ടെൻ നാൻ
വേലിൻ പാട് കണ്ടെൻ
തെന കാക്കും കന്നിപ്പെണ്ണെ
തേടിപ്പോയതാരെ നീ തേടിപ്പോയതാരെ
ആരേ..ആരേ..ആരേ..
ആരേ..ആരേ..ആരേ
മുത്തിക്കുളം വെറ്റില മുല്ലക്കൊടി വെറ്റില ഓഹോ
തത്തമ്മക്കിളിവാലൻ തളിർവെറ്റില
മട്ടുപ്പെട്ടിപ്പഴുക്കാ മാണിക്കപ്പഴുക്കാ
മാനം മുട്ടും കവുങ്ങിന്റെ ചെമ്പഴുക്കാ ഓഹോ..
വേലനുക്ക് കൊടുക്കാൻ വെറ്റില വേണം ശിവ
ബാലനുക്ക് കൊടുക്കാൻ പാക്കു വേണം
ആ..ആ...ആ...
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page