മാമരമോ പൂമരമോ
മൈന ചെന്നു കൂടു വെച്ചു
മാരിക്കൊളുന്തോ മല്ലികയോ (മാമരമോ..)
മൊഴി കേട്ടാൽ തേൻ തുള്ളി
മിഴി കണ്ടാലാൺപുലി
ചെമ്പുലിയോ കരിമ്പുലിയോ
ചെറുക്കനെ ഞാൻ സ്നേഹിച്ചൂ (മാമരമോ..)
കണ്മുനയാൽ കതകു തുറന്നു
നിന്റെ മനസിൽ പാർത്തു ഞാൻ
താമരപ്പൂങ്കരങ്ങളാണു
താഴമ്പൂവിൻ മണമാണു (മാമരമോ..)
എല്ലാർക്കും കാന്താരി
എനിക്കു മാത്രം കസ്തൂരി
മുള്ളില്ലാ മുരടില്ല
മുല്ലമലർക്കാടാണു (മാമരമോ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5