തിരുമധുരം നിറയും

തിരു മധുരം നിറയും നാവിൽ

തിരുമധുരം നിറയും

മുരുകാ നിൻ തിരുനാമം പലവുരു പാടിയാൽ

തിരുമധുരം നിറയും (തിരുമധുരം ..)

 

വള്ളീ പരിണയചരിതം നിനച്ചാൽ

മയിൽപ്പീലികൾ വിരിയും മനസ്സിൽ

മയിൽ പീലികൾ വിരിയും

തൃപ്പാദം കുമ്പിടാൻ തിരുപ്പടി കേറിയാൽ

എതിർപ്പുകൾ മാഞ്ഞു പോകും (തിരുമധുരം നിറയും)

 

ദർശനം നൽകില്ലേ ശക്തിധരാ

അർച്ചനക്കായശ്രുകണങ്ങൾ മാത്രം

ശ്രീകോവിൽ നടവാതിൽ തുറക്കൂ സുബ്രഹ്മണ്യാ

മുത്തണിവാതിൽ തുറക്കൂ

ഭക്തർക്കു ദർശനമരുളൂ

മുരുകാ മുരുകാ...

 

പൊന്നും തിരുനട വാതിൽ തുറന്നല്ലൊ

കണ്ണീരിൽ നിന്നുള്ളമലിഞ്ഞല്ലോ

വെദന കൊണ്ടു മുഴുക്കാപ്പ്

പ്രാർഥന കൊണ്ട് വളക്കാപ്പ്

ഇളം ചുണ്ടുകൾ തൂവും ഗീതം പനിനീരായി

അരുളുന്നൂ വേലവനായ് പാലഭിഷേകം (തിരുമധുരം നിറയും)

 

ആശ്രിത വത്സലനേ മുരുകാ

ആപത് ബാന്ധവനേ

അനാഥരക്ഷകനേ മുരുകാ

അനുഗ്രഹം നൽകൂ

അഭയം നീ മാത്രം മുരുകാ

അഭയം നീ മാത്രം (തിരുമധുരം നിറയും