പൂഞ്ചോലക്കടവിൽ

പൂഞ്ചോലക്കടവിൽ വന്നൊരാണ്മയിൽ
പൂവള്ളിക്കുടിലിൽ നിന്നു പെണ്മയിൽ
പൂഞ്ചോലത്തിരകൾക്ക് ചാഞ്ചാട്ടം
പൂവള്ളിപ്പടർപ്പിനു രോമാഞ്ചം (പൂഞ്ചോല..)
 
ആവണി പിറന്നപ്പോൾ അല്ലിപ്പൂങ്കുളങ്ങരെ
അവർ മേഘനിഴലിൽ ചേർന്നാടി (2)
ആയിരം നിറമാല ചാർത്തുന്ന കാട്ടിലെ
ആതിരാപ്പന്തലുകൾ തേടി
തേടിയ സ്വർഗ്ഗമവർ നേടുമോ ചൊല്ലൂ
തേവാരം കാട്ടിലെ മലം തത്തമ്മേ
ഓ  മലം തത്തമ്മേ ഓ  മലം തത്തമ്മേ
ഓ മലം തത്തമ്മേ  തത്തമ്മേ  തത്തമ്മേ (പൂഞ്ചോല...)
 
വാർമുകിൽ മാഞ്ഞപ്പോൾ പീലിപ്പൂ മഞ്ചത്തിൽ
വനമാല പോലവർ പടർന്നൂ
ആയിരം ജന്മങ്ങളൊന്നായി കഴിയുവാൻ
ആശിച്ചാ മയിലിണകൾ ഉറങ്ങീ
ആടിയൊരാട്ടവും തുടരുമോ ചൊല്ലൂ
പാലോടു പഴം തിന്നും മലം തത്തമ്മേ
ഓ  മലം തത്തമ്മേ ഓ  മലം തത്തമ്മേ
ഓ മലം തത്തമ്മേ  തത്തമ്മേ  തത്തമ്മേ (പൂഞ്ചോല..)