കുന്നിന്റെ മീതേ കണ്ണൊന്നു ചിമ്മാൻ
വയ്യാതെ നോക്കും വെള്ളിത്തിങ്കൾ വന്നേ (2)
മണ്ണിന്റെ ചന്തം മോഹിച്ചു കൊണ്ടേ
മിന്നുന്ന വിണ്ണിൽ വേളിത്തിങ്കൾ നിന്നേ
കാട്ടുപ്പൂവിൻ താലങ്ങൾ ഇല്ലേ
കാൽചിലമ്പിൻ താളങ്ങൾ ഇല്ലേ
ഭൂമിപ്പെണ്ണേയ് [കുന്നിന്റെ ....]
കുഞ്ഞോളങ്ങൾ തുള്ളിച്ചും കുറുമ്പൊരിത്തിരി ചാലിച്ചും (2)
ചോല ഞൊറിഞ്ഞവളാടുന്നേ മോഹനമോടേ
ദൂരേ മാനത്തായ് മാഞ്ഞേ പോയോ ചങ്ങാതീ
മൂടൽ മഞ്ഞല മാറിയനേരം
പുതിയൊരു കിളിയുടെ ചിറകടി തക തക തൈ
കുന്നിന്റെ മീതേ തങ്കതിടമ്പായ്
സിന്ദൂരസൂര്യൻ പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ മിന്നും കൊണ്ടേ നിന്നേ
പുന്നാരങ്ങൾ നേദിച്ചും വിരിഞ്ഞ മൊട്ടുകൾ ചുംബിച്ചും (2)
താമരയല്ലികളോരോന്നായ് താലോലിക്കുന്നേ
താനേ നിന്നീടും താഴമ്പൂവോ നാണിച്ചേ (2)
വെയിലിൻ പുഞ്ചിരി കണ്ടൊരു നേരം(2)
മഴയൊരു പുതിയുടെ തിരയടി തക തക തൈ
കുന്നിന്റെ മീതേ തങ്കതിടമ്പായ്
സിന്ദൂരസൂര്യൻ പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ മിന്നും കൊണ്ടേ നിന്നേ
കാട്ടുപ്പൂവിൻ താലം കവിഞ്ഞേ
കാൽ ചിലമ്പിൻ താളം നിറഞ്ഞേ
ഭൂമിപ്പെണ്ണേയ്