പൊന്നും കാടിനു കന്നിപ്പരുവം
പരുവപ്പെണ്ണിനു തുള്ളുന്നൊരുള്ളം
ഉള്ളിന്നുള്ളിൽ തളിർകൾ ചൂടി
മലർകൾ ചൂടി കതിർകൾ ചൂടി
ചൂടിയതെല്ലാം വനം നിറയെ
കടുന്തുടി കൊട്ടി (പൊന്നും..)
കോട്ടൂർ വാഴും കരിങ്കാളീ
കുരുതി കൊള്ളും ചാമുണ്ഡീ
കാടുകൾ വെട്ടി നാട്ടു മക്കൾ
പോവണ കണ്ടില്ലേ
കൊണ്ടു പോവണ കണ്ടില്ലേ
ചിഞ്ചില്ലം ചിലു ചിഞ്ചില്ലം ഉടവാളെവിടെ
നിണപടലം അതിൽ വിടരും
നിൻ കണ്ണെവിടെ (പൊന്നും..)
എല്ലാം കാണണ ചിരുതേവീ
എല്ലാം കേക്കണ എമ്പ്രാട്ടീ
ഞങ്ങളെ പെറ്റൊരു ഞങ്ങടെ കാടിത്
ഞങ്ങക്കു തന്നതല്ലോ നീ
ഞങ്ങക്ക് തന്നതല്ലോ
തെയ്യകം തകതെയ്യകം
മണിത്തേരിറങ്ങി
പനിമലയും വനമരവും
നീ കാക്കണമേ (പൊന്നും..)