കാലം കുഞ്ഞുമനസ്സിൽ ചായം കൂട്ടി കണ്ണിൽ
പൂത്തിരി കത്തി ചിറകു മുളച്ചൂ പാറി നടന്നൂ
താളം ഇതാണു താളം (കാലം..)
തുടിച്ചു തുള്ളിക്കുതിച്ചു പായും
പത നുര ചിതറും ഉള്ളിൽ
കൊതിച്ചു മദിച്ചു തെറിച്ച ജീവൻ
കലപില വെച്ചൂ (2)
പിന്നെ കാലിടറാതെ വീണടിയാതെ
കാലിടറാതെ വീണടിയാതെ നടവഴിയിലെഴും
മുള്ളിൻ കടമ്പയൊക്കെത്തകർത്തു വരുമീയുത്സവമേളം
താളം ഇതാണു താളം
താളം ഇതാണു താളം (കാലം.....)
പർവതമുകളിൽ കയറിയിറങ്ങീ കടലൊടു പൊരുതീ
കാറ്റിൻ പുറത്തു കയറി സവാരി ചെയ്തു മുകിലിനൊടൊപ്പം (2)
തട്ടിത്തടഞ്ഞു പിടഞ്ഞൂ മടിഞ്ഞതില്ല
തടഞ്ഞു പിടഞ്ഞൂ മടിഞ്ഞതില്ല
വഴിയിലെവിടെയും
സ്വന്തം മനസ്സിനുള്ളിൽ തപ്പിലുണർന്നൂ
പടയണി മേളം
താളം ഇതാണു താളം
താളം ഇതാണു താളം (കാലം.....)