കുമ്മാട്ടിപ്പാട്ടിന്റെ

 

കുമ്മാട്ടിപ്പാട്ടിന്റെ താളത്തിൽ

കൈകൊട്ടിപ്പാട്ടിന്റെ മേളത്തിൽ

കുഞ്ഞിക്കുറുമ്പികളുച്ചത്തിൽ പാടി

നാടൻ പെണ്ണിനു കല്യാണം

നാട്ടരങ്ങിൽ വെച്ച് കല്യാണം

പൂക്കാലമെത്തിയ നാട്ടിലെ

പൂതൻ തിറയാടുന്ന നാട്ടിലെ

പൂത്തിരുവാതിര നാളിൽ പിറൻന്

നാടൻ പെണ്ണിനു കല്യാണം

നാട്ടരങ്ങിൽ വെച്ച് കല്യാണം

ആമ്പലപൊയ്കയിൽ കുളിച്ചു കേറി

ഈറൻ മാറ്റി കണ്ണെഴുതി

പൂഞ്ചായൽ ചന്തത്തിൽ കോതി മിനുക്കി

പൊന്നിൻ കസവുള്ള ചേലയുടുത്ത്

ചെല്ലമകൾക്കിന്നു പുടവകൊട

ചിങ്കാരിയാൾക്കിന്നു പുടവകൊട

നാടറിയെ നാട്ടാരറിയെ

നാണം കുണുങ്ങിക്ക് പുടവ കൊട (കുമ്മാട്ടി....)

 

തെറ്റിയും മുല്ലയും പന്തലൊരുക്കി

തെങ്ങിൻ പൂക്കുല നിറപറ വെച്ചു

പൊൻ മുളം തണ്ടുകൾ കുഴൽ വിളിക്കുമ്പോൾ

പുന്നാരപൂങ്കുയിലുകൾ കുരവയിടുമ്പോൾ

മാനസമങ്കക്ക് താലികെട്ട്

നാടറിയെ നാട്ടാരറിയെ

നാണം കുണുങ്ങിക്ക് പുടവ കൊട (കുമ്മാട്ടി....)