കതിവന്നൂർ വീരനെ നോമ്പു

പൂവത്തറയില്‍ പോന്നു വന്നവളേ ചെമ്മരത്തീയേ
ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ

കതിവനൂര്‍ വീരനേ നോമ്പു നോറ്റിരുന്നു
മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവള്‍ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
നൊമ്പരം പൂണ്ടവള്‍ മനം നൊന്തുപിടഞ്ഞു
കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി
ചെമ്മരത്തീയാ വേര്‍വെണീറ്റു
കതിവനൂരമ്മ

കുടകു മലയിലെ കണ്ണേറാത്താഴ്വരയില്‍
കളരികളേഴും കീഴടങ്ങി നിന്നു
ഏഴാഴികളും പതിനേഴു മലയും
കതിവനൂര്‍ വീരനേ എതിരേറ്റു നിന്നു
ഏഴിനും മീതെ മണിശംഖുമുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി
കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
മാമയില്‍പ്പീലിപോല്‍ അഴകോലും ചെമ്മരത്തി

കേട്ടീലായോ നീ മകളേയെന്‍ ചെമ്മരത്തീയേ

ആദിത്യ ചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞൂ
കളരി വിളക്കുകള്‍ കൊടുംകാറ്റിലണഞ്ഞു
കലി തുള്ളിയുറയുന്ന കതിവനൂര്‍ വീരനേ
കുടകന്റെ കൈകള്‍ ചതി കൊണ്ടു ചതിച്ചു
കണ്ണീരു വീണെന്‍ മലനാടു മുങ്ങീ
പോര്‍വിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി


കതിവനൂര്‍ വീരന്റെ കഥ കേട്ടു പിടഞ്ഞു
മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു തോഴിമാര്‍ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ
കതിവനൂര്‍വീരന്റെ കനലോടു ചേര്‍ന്നവള്‍
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ

Year
1997
Music
Lyricist
Submitted by Daasan on Mon, 04/09/2012 - 12:48