അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി

അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി
പതിവായ് നീ കുത്തിവച്ചാൽ എന്നും വാടാമല്ലി
കരൾക്കരെ മുളച്ചിട്ട നാമ്പിടും ..
കവിൾത്തടം ചുവപ്പിച്ചു പൂവിടും....
എടുത്തൊന്നും പരസ്പരം പങ്കിടാം ഈ ബന്ധം
ഇണക്കത്തിൽ ഇടം കണ്ണിൽ ചൂടിടാം ഈ ചന്തം

മപനിസ മപനിസ മപനിസ മപനിസ
ചെന്നിറം ചേരാതെ ചെമ്പൂവേ നിന്നെ
ഉമ്മകളോടെന്നും പാലിക്കുന്നുണ്ടേ
കുഞ്ഞിതൾ വാടാതെ രാവിടുമ്പോഴും
കൈവിരൽ തുമ്പാലെ ലാളിക്കുന്നുണ്ടേ
കാലത്തെ മഞ്ഞിൽ മുത്താണേ
കണ്മുന്നിൽ നല്ലൊരു പൂക്കണി നീ
സൂര്യന്റെ മിന്നും പൊന്നാകെ..
സമ്മാനം നേടൂ കൈനീട്ടം പോലെ

അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി
പതിവായ് നീ കുത്തിവച്ചാൽ എന്നും വാടാമല്ലി

ചഞ്ചലമാമെന്റെ നെഞ്ചോരം തന്നിൽ
സുന്ദരീ നീയെന്നും ശോഭിക്കുന്നുണ്ടേ..
നൂറിതൾ ചേലോടെ എന്നീറൻ മാറിൽ
നിശ്വാസക്കാറ്റോടെ മേളിക്കുന്നുണ്ടേ
കൈനഖം കൊണ്ടോ പോറാതെ..
എന്നെന്നും എന്നുടെ കന്യക നീ..
നീയെന്റെയുള്ളിൽ വേരോടും
പൂക്കാലം തന്നെ ആരാമം നീളെ...

അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി
പതിവായ് നീ കുത്തിവച്ചാൽ എന്നും വാടാമല്ലി
കരൾക്കരെ മുളച്ചിട്ട നാമ്പിടും ..
കവിൾത്തടം ചുവപ്പിച്ചു പൂവിടും....
എടുത്തൊന്നും പരസ്പരം പങ്കിടാം ഈ ബന്ധം
ഇണക്കത്തിൽ ഇടം കണ്ണിൽ ചൂടിടാം ഈ ചന്തം...

Submitted by abhilash on Sun, 06/19/2011 - 14:07