സന്ധ്യകളിൽ സർവാംഗമനോഹരികൾ ചെമ്മുകിലുകൾ
സിന്ദൂരത്തുകിലുലയും നർത്തകികൾ
അഴകിലുണർന്നണയുമ്പോൽ ചക്രവാളങ്ങളിൽ
മിഴി നട്ടു നിൽക്കുവോരാണു ഞങ്ങൾ
കാവിയുടുത്തോരാത്മാവിനു പൂണൂലിട്ടിന്നേ വരെ
ആവോളം ഗീതയിലെ ശ്ലോകം മൂളി
തേവാരക്കിണ്ടിയുമായ് വന്നെത്തും നിങ്ങളിലെ
ചാവാത്ത പിശാചുക്കളെ ഞങ്ങൾ കണ്ടൂ
(സന്ധ്യ...)
നൂറ്റാണ്ടുകൾ മുൻപു മുതൽ ഞങ്ങൾ തൻ കാലുകളിൽ
പൂട്ടിത്തളച്ചിട്ട ചങ്ങലകൾ
തരിതരിയായ് പൊട്ടിച്ച് അടർത്തിയിട്ടവയാലി
ന്നരിവാളുകൾ തീർക്കുകയാണിവിടെ ഞങ്ങൾ
(സന്ധ്യ...)
ഇനി ഞങ്ങളാൽ പെണ്ണടക്കമീ മണ്ണിൽ നിന്നി
നിയത്തെ ജീവിതവള കൊയ്യട്ടെ
മണ്ണിന്റെ കൈയിലെ പാനപാത്രങ്ങളിൽ
വിണ്ണിൻ വിഷച്ചാറൊഴുക്കീടല്ലേ
(സന്ധ്യ...)
Film/album
Singer
Music
Lyricist