ഡും ഡും ഡുംഡും പീപ്പീ

 

ഡും ഡും ഡും ഡും പീപ്പീ പീപ്പീ കല്യാണം
ഈ കെട്ടിലമ്മയ്ക്കിന്നു കല്യാണം
ചെങ്കതിരു പൊട്ടി വീണ പച്ച മുളങ്കാട്ടിൽ
ചെമ്മുകിലു പൂത്ത പോലെ പുലരി വന്നു മേലേ
ഇരുളുറഞ്ഞ വാനിടത്തിൽ നീല വയലേല
ചെറുവിരിപ്പിൽ കതിർ ചൂടി കാറ്റിലാടി നീളെ
താതെയ്യം തനതനതെയ്യം തനതനതെയ്യം തന
തനതന തനതന തനതന തന തെയ്യം താനാ
(ഡും ഡും..)

നിന്റെ ചങ്കിലു ഞങ്ങടെ ചങ്കിലു പൂത്തിരുന്ന പോലെ
എന്റെ കുയിലേ പൂക്കണല്ലോ ചെമ്മുകില്
മേലേതാതിന്നൈ താനിന്നൈ തന്തീനോ
താനിന്നൈ തന്തീനോ
പുതിയ മണ്ണിൽ കരളിൽ നിന്നു കൂമ്പി വന്നപോലെ
പുതിയ പവിഴക്കതിർമണികൾ തണ്ടുലയും പോലെ
കിലുകിലുക്കം കേൾപ്പൂ നീളെ
കൊയ്ത്തരിവാൾ തോറും
കിടുകിടുക്കം കേൾപ്പൂ നീളെ നെല്ലറകൾ തോറും