വരികയാണിനി ഞങ്ങൾ

 

വരികയാണിനി ഞങ്ങൾ കൊന്തയും പൂണൂലും
വരിയാത്ത മാനവഭാവനകൾ
പുതിയ യുഗത്തിന്റെ സന്ദേശവാഹകർ
പുതിയ സംസ്കാരത്തിൻ ഗായകന്മാർ

സ്മൃതികൾ തൻ ശ്രീകോവിലിലായുധം നിർമ്മിക്കും
കൃതയുഗ വേദാന്ത വാദികളേ
മുരടിച്ച മതവാഴ്ചക്കിവിടെല്ലാമാത്മീയ
തിരി കത്തിച്ചു നിൽക്കും വിഡ്ഡികളേ
ഹരേരാമ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ
അല്ലാഹു അക്ബർ ലായിലാഹി അല്ലാഹു അക്ബർ
ശംഭോ ശംഭോ ശംഭോ ശിവശംഭോ

മതമാണിതിലേ വരുന്നതിപ്പോൾ
മരണായുധങ്ങളും തോളിലേന്തി
ജനകീയ മുന്നണിക്കൊന്നുമില്ല
ജപമാലയല്ലാതെ കൈയ്യിലൊന്നും

ഇതു കണ്ടോ മന്ത്രമല്ലഴികളറുത്തീടാൻ
പുതിയൊരു ജീവിത ശാസ്ത്ര ഖഡ്ഗം
വഴിവക്കിൽ നിന്നൊന്നു മാറുക മാറുക മാറുക
ഞങ്ങൾക്ക് മുഴുമിക്കാനുണ്ടിനി അശ്വമേധം
അശ്വമേധം അശ്വമേധം അശ്വമേധം