ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
നാണത്തിന് മുത്തുകള്‍ ചൂടി
പ്രേമഗാനത്തിന് മുരളികയൂതി
നിന്നാത്മരാഗം നുകരാനായെത്തും
ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍
ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
രാവിന്റെ ഏകാന്തയാമങ്ങളില്
ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍
നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി
അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍
അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ
ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍
അകതാരില്‍ പടരുന്നു നിന്‍സുഗന്ധം
മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍
അതിലേ കുളിരായ് നീ വരുമ്പോള്‍
അനുരാഗമലരിതളായ് വിടരുന്നുഞാന്‍
ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ
മധുബിന്ദുവായ് നീയുണര്‍ന്നു
------------------------------------------------------------------------------
Director | Year | |
---|---|---|
സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
മൈ ഡിയർ മുത്തച്ഛൻ | സത്യൻ അന്തിക്കാട് | 1992 |
ഗോളാന്തര വാർത്ത | സത്യൻ അന്തിക്കാട് | 1993 |
സമൂഹം | സത്യൻ അന്തിക്കാട് | 1993 |
പിൻഗാമി | സത്യൻ അന്തിക്കാട് | 1994 |
സന്താനഗോപാലം | സത്യൻ അന്തിക്കാട് | 1994 |
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സത്യൻ അന്തിക്കാട് | 1995 |
തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | 1996 |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | സത്യൻ അന്തിക്കാട് | 1997 |
ഒരാൾ മാത്രം | സത്യൻ അന്തിക്കാട് | 1997 |
Pagination
- Previous page
- Page 4
- Next page