മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യ മുത്തെന്റെ മുന്നിൽ വീണു
പൂനിലാ ബിന്ദുവോ തൂമഞ്ഞു തുള്ളിയോ
അജ്ഞാത ദേവി തൻ തിരുരൂപമോ (മാനത്തു നിന്നും...)
ഏകാന്തമാം എന്റെ സ്വപ്നങ്ങളേതോ
ദിവ്യാനുഭൂതിതൻ നാദങ്ങളായീ (2)
ആ നാദവീചിയിൽ നർത്തനമാടാൻ
സങ്കൽപ ദേവതേ നീ വരില്ലേ (മാനത്തു നിന്നും...)
മാനസ വേദി തൻ വാതായനങ്ങളിൽ
നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (2)
എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ
എന്നും നിനക്കായ് ഞാൻ കാത്തിരിപ്പൂ(മാനത്തു നിന്നും...)
----------------------------------------------------------------------------
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
മഴവിൽക്കാവടി | സത്യൻ അന്തിക്കാട് | 1989 |
അർത്ഥം | സത്യൻ അന്തിക്കാട് | 1989 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
വരവേല്‍പ്പ് | സത്യൻ അന്തിക്കാട് | 1989 |
കളിക്കളം | സത്യൻ അന്തിക്കാട് | 1990 |
സസ്നേഹം | സത്യൻ അന്തിക്കാട് | 1990 |
തലയണമന്ത്രം | സത്യൻ അന്തിക്കാട് | 1990 |
എന്നും നന്മകൾ | സത്യൻ അന്തിക്കാട് | 1991 |
കനൽക്കാറ്റ് | സത്യൻ അന്തിക്കാട് | 1991 |
സന്ദേശം | സത്യൻ അന്തിക്കാട് | 1991 |
Pagination
- Previous page
- Page 3
- Next page