വിണ്ണിൽ നിന്നും ഉണ്ണിയേശു വന്നു പിറന്നു
മന്നിൽ വന്നു പിറന്നു
വന്നു പിറന്നു താമരക്കണ്ണു തുറന്നു (2)
(വിണ്ണിൽ..)
താരകത്തിൻ നാട്ടിലുള്ള രാജകുമാരൻ
ദേവ രാജകുമാരൻ (2)
താഴെയുള്ള പുൽത്തൊട്ടിലിൽ കണ്ണു തുറന്നു
കുഞ്ഞിക്കണ്ണു തുറന്നു
നെഞ്ചിലെഴും സ്നേഹസാരം കണ്ണിൽ വിരിഞ്ഞു
കൊച്ചുകണ്ണിൽ വിരിഞ്ഞു
പുഞ്ചിരിതൻ പൊൻതിരികൾ ചുണ്ടിലണിഞ്ഞു
കുഞ്ഞിച്ചുണ്ടിലണിഞ്ഞു.... ചുണ്ടിലണിഞ്ഞു
ആ.. ..
പതിതലോക നായകന്നു പള്ളിയുറങ്ങാൻ
പള്ളിയുറങ്ങാൻ സ്വൈരം പള്ളിയുറങ്ങാൻ
പട്ടണിഞ്ഞ മെത്ത വെറും പാഴ്ച്ചെളിമാത്രം
വെറും പാഴ്ച്ചെളിമാത്രം
പുല്ലുകെട്ടിൽ പിറവികൊണ്ട ക്രിസ്തുനായകാ
പ്രേമനിത്യഗായകാ - നിൻ
മുല്ല മലർപ്പൂവുടലിൽ മഞ്ഞു വീണല്ലോ
അന്നു മഞ്ഞു വീണല്ലോ
ഓ... .
അമ്മ വന്നു പാലു തരാൻ കേണിടും മുന്നേ
ഈ ഭൂവിനു തന്നെ (2)
അമ്മയും നീ അച്ഛനും നീ ആശ്രയവും നീ
ആശ്രയവും നീ... ആശ്രയവും നീ
Film/album
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5