അള്ളാവിന്‍ തിരുവുള്ളമിതേ

സര്‍വ്വശക്തനെ ശരണം തേടുക മനമേ
ദുഃഖസാഗരത്തിലെ രക്ഷകന്‍ അവനല്ലേ

അള്ളാവിന്‍ തിരുവുള്ളമിതേ
അല്ലലിലാഴരുതേ വെറുതേ (2)
അള്ളാവിന്‍ തിരുവുള്ളമിതേ
അല്ലലിലാഴരുതേ വെറുതേ‌

അള്ളാവിന്‍ കരമൊന്നു ചലിച്ചാല്‍
ആശക്കോട്ടകള്‍ മണ്ണടിയും (2)
അള്ളാവൊന്നു നിനച്ചാല്‍ അഖിലരും
ആനന്ദത്തിന്‍ മധു നുകരും (2)

ഏതൊരു കൂരിരുള്‍ തന്നിലും 
ഒരു ചെറു പാത തെളിച്ചിടും അള്ളാഹു (2)
കണ്ണീര്‍ക്കടലില്‍ നീന്തും കരളിനു -
കരയായിത്തീര്‍ന്നിടും അള്ളാഹു (2)

ധനമോഹത്താല്‍ ധര്‍മ്മത്തിന്‍ തല -
കുരുതി കൊടുക്കും ദുനിയാവിൽ (2)
പാവങ്ങള്‍ക്കൊരു തണല്‍ നീയല്ലോ
പരിപാവനനാം അള്ളാഹു
അള്ളാഹു അള്ളാഹു അള്ളാഹു