പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)
തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ്
താമരപ്പൂവൊത്ത കണ്ണാണ് (2)
ആഹ താമരപ്പൂവൊത്ത കണ്ണാണ്
പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)
മണവാളനെത്തുമ്പോ മണിയറവിട്ടുനീ
മറവിലേക്കോടല്ലെ മണവാട്ടി
മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ
മാറിക്കളയല്ലേ മണവാട്ടി (2)
നീ മാറിക്കളയല്ലേ മണവാട്ടി
പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)
കസവിന്റെ തട്ടത്താല്‍ കാര്മുടിമൂടിയ
കണ്ണാടിക്കവിളുള്ള മണവാട്ടി
കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള്
നാണം കുണുങ്ങല്ലേ മണവാട്ടി (2)
പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)
Film/album
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page