സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ് (2)
എന്തിലുമേതിലും ഈ ദുനിയാവിൽ
സ്വന്തം കാര്യം സിന്ദാബാദ് (2)
സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്
കരളലിയാത്തൊരു ലോകം
കണി കാണില്ല സ്നേഹം
കലികാലത്തിൻ രോഗം - ഇത്
കാണാൻ നമ്മൾക്ക് യോഗം
(കരളലിയാത്തൊരു... )
ബസ്സിൽ കേറാൻ പോയി ഇന്നു
നെസ്സ് പിടിച്ചു പോയി
മോഷക്കാർ ചിലർ നമ്പൾക്കു തള്ളി
റോട്ടിൽ കിടത്തിപ്പോയി
സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്
എന്തിലുമേതിലും ഈ ദുനിയാവിൽ
സ്വന്തം കാര്യം സിന്ദാബാദ്
സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്
സിനിമ കാണാൻ ചെന്നൂ
ഒരു ശീട്ടിനു വരിയിൽ നിന്നൂ
ധിക്കാരികൾ ചിലർ മുൻപിൽ കേറി
തിക്കി നമ്പൾക്ക് കൊന്നൂ
ചായച്ചക്കര കിട്ടാൻ നമ്പൾക്ക്
നാട്ടിൽ മുഴുക്കെയോട്ടം
ചതിയന്മാർ ചിലർ കള്ളവിലക്ക്
ചക്കര വിക്കാൻ നോട്ടം
തീവണ്ടി കേറി സേട്ടു
ഒരു സീറ്റു കിട്ടാതെ തോറ്റു
സീറ്റിൽ കിടന്നുറങ്ങീ ചിലർ
സേട്ടു നിന്നു കുഴങ്ങീ
സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്
എന്തിലുമേതിലും ഈ ദുനിയാവിൽ
സ്വന്തം കാര്യം സിന്ദാബാദ്
സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page