മയിലാടും മല മാമല പൂമല
മലയിലിരിക്കണ മണ്ണാത്തി
മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി
നിന്നോടക്കുഴലെവടെ പോയ് - നിൻ
പൊന്നോടക്കുഴലെവടെപ്പോയ്
(മയിലാടും. . .)
മകരം വന്നതറിഞ്ഞീലേ
മാവു പൂത്തതറിഞ്ഞീലേ (2)
ആരിയൻ കൊയ്യാനാണും പെണ്ണും
അരിവാൾ തേച്ചതറിഞ്ഞീലേ (2)
(മയിലാടും. . . )
അല്ലിത്താമര തലയും പൊക്കി
അങ്ങനെയിങ്ങനെയൊളിനോട്ടം (2)
ചെല്ലക്കാറ്റിൽ ചോടുകൾ വെയ്ക്കണ -
മുല്ലക്കാടിനു മുടിയാട്ടം (2)
കോട്ടാറൻ കോടിയുടുത്തൊരു
കാട്ടാറിനു സന്തോഷം (2)
കല്ലേം മാലേം ഞാത്തിയിരിക്കണ
കദളിപ്പൂവനു കല്യാണം (2)
മയിലാടും മല മാമല പൂമല
മലയിലിരിക്കണ മണ്ണാത്തി
മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി
നിന്നോടക്കുഴലെവടെ പോയ് - നിൻ
പൊന്നോടക്കുഴലെവടെപ്പോയ്
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page