കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ

കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ
കിനാക്കള്‍ തന്നുടെ മേള
കരഞ്ഞുകൊണ്ടിവള്‍ പോകട്ടേ വേര്‍
പിരിഞ്ഞിടട്ടേ ലൈലാ
പിരിഞ്ഞിടട്ടേ ലൈലാ 

മറന്നിടല്ലേ മഞ്ഞുനിലാവേ
മറന്നിടല്ലേ ശാരദരാവേ
കഴിഞ്ഞകാലത്തിവിടെയിരുന്നിരു
കരളുകളാടിയ ലീലാ 
കിനാക്കള്‍ തന്നുടെ മേള 
കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ
കിനാക്കള്‍ തന്നുടെ മേള

കാലത്തേയെന്‍ ഖയസ്സു വരുമ്പോള്‍
കാണാതെന്നെ തേടീടുമ്പോള്‍
പറയുക കാറ്റേ നീയാ ചെവിയില്‍
തിരിച്ചു വരുമീ ലൈലാ