ചഞ്ചല ചഞ്ചല സുന്ദരപാദം

ചഞ്ചല ചഞ്ചല സുന്ദരപാദം
കൊഞ്ചിടും വീണ തൻ വിരഹഗീതം
തധിമി തധിമി ധിമി
തധിമി തധിമി ധിമി
താള മനോഹര മൃദംഗ നാദം (ചഞ്ചല..)

ചന്ദന സുരഭില നന്ദന വനിയിൽ
മന്ദസമീരനിൽ മാലതി പോലെ
കലയുടെ പുതു പുതു കലികകൾ വിടരും
കരങ്ങൾ കോർത്താടുക നമ്മൾ  (ചഞ്ചല..)

അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുക സഖി
നെഞ്ചിൽ മധു നിറച്ചാടുക
സ്വർലോക സംഗീത ഗംഗയിൽ
കല്ലോല മാല പോലാടുക  (ചഞ്ചല..)

-------------------------------------------------------