കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നു കിട്ടിയ തോഴനെ വിട്ടീ-
കുഞ്ഞാറ്റക്കിളി പോവില്ലാ
ദൂരത്തെ പാദുഷ നട്ടു വളർത്തുന്ന
കാരയ്ക്കാത്തോട്ടത്തിൽ പോവില്ലേ
കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട
കുഞ്ഞാറ്റക്കിളി പോവില്ല
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നു കിട്ടിയ തോഴനെ വിട്ടീ-
കുഞ്ഞാറ്റക്കിളി പോവില്ലാ
മുത്തു പതിച്ചൊരു കൂടുമായ് മക്കത്തെ
സുൽത്താൻ വന്നു വിളിച്ചാലോ
മുത്തും വേണ്ട രത്നങ്ങളും വേണ്ട
അത്തിമരത്തിലെ പൊത്തു പോരും
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നു കിട്ടിയ തോഴനെ വിട്ടീ-
കുഞ്ഞാറ്റക്കിളി പോവില്ലാ
ഹിന്ദുസ്ഥാനത്തിലെ രാജകുമാരൻ
സിന്ദൂരച്ചെപ്പുമായ് വന്നാലോ
സിന്ദൂരവും വേണ്ട കസ്തൂരിയും വേണ്ട
എന്നുമിണക്കിളി കൂട്ടുണ്ടെങ്കിൽ
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നുകിട്ടിയ തോഴനെ വിട്ടീ-
കുഞ്ഞാറ്റക്കിളി പോവില്ലാ
കൂടും വെടിഞ്ഞിട്ടു പോകല്ലേ
കുഞ്ഞാറ്റക്കിളി പോവില്ലാ
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page