ഒരു നദീതീരത്തിൽ ഒരു കുന്നിന്നോരത്തിൽ
ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം (2)
മണ്ണിനാൽ തറ കെട്ടി മാന്തോലാൽ മറ കെട്ടി
മയിലിന്റെ പീലിയാല്‍ ഓല നിരത്തി
ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം
ഓ...ഓ...ങും...
അടിമുടി പൂത്തൊരു പൂമരച്ചോട്ടിൽ
ഈ രാഗമന്ദിരം തീർത്തു വെയ്ക്കാം (2)
കന്നി പിറക്കുമ്പോൾ കാട്ടിൽ നിന്നെൻ കൈയ്യാൽ
കനകം വിളയിച്ചു കാഴ്ച വയ്ക്കാം
ഓ...ഓ...ങും...
ആയിരമായിരം തങ്കക്കിനാക്കളാൽ
ആ വീട്ടിനുള്ളിൽ ഞാൻ മോടി തീര്‍ക്കും (2)
അതിനുള്ളിലെന്നും പ്രകാശത്തിനായെന്റെ
അനുരാഗ മണിദീപം ഞാൻ കൊളുത്തും
ഓ...ഓ...ങും...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5