നോല്‍ക്കാത്ത നൊയമ്പു - ഞാന്‍
നോറ്റതാര്‍ക്കു വേണ്ടി
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍
നോറ്റതാര്‍ക്കു വേണ്ടി
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി
(നോല്‍ക്കാത്ത...)
സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍
നോറ്റതാര്‍ക്കു വേണ്ടി
പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി
നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി
കല്യാണധാമനവന്‍ വന്നല്ലോ - എന്റെ
കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍
നോറ്റതാര്‍ക്കു വേണ്ടി
എന്‍ പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ
ഇന്നോളം പൊന്‍കിനാവില്‍ കണ്ടതു ഞാനാരേ
ആനന്ദമൂര്ത്തിയവന് വന്നല്ലോ - എന്റെ
അനുരാഗവേദിയിലിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍
നോറ്റതാര്‍ക്കു വേണ്ടി
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി
സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍
നോറ്റതാര്‍ക്കു വേണ്ടി
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page