പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ് - ഇവൾ
മാരിവില്ലൊത്ത പെണ്ണാണ്
പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ് - ഇവൾ
മാരിവില്ലൊത്ത പെണ്ണാണ്
പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ്
പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ്
പത്തരമാറ്റുള്ള പൊന്നാണ്
(പുള്ളിമാനല്ല... )
മണവാട്ടിപ്പെണ്ണിവൾ - മറ്റെങ്ങും കാണാത്ത
മാണിക്ക്യകല്ലൊത്ത മണിയാണ് - നല്ല
മാണിക്ക്യകല്ലൊത്ത മണിയാണ്
ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
വാഴേണ്ട മന്ദാരമലരാണ് - എന്നും
വാഴേണ്ട മന്ദാരമലരാണ്
കൈതപ്പൂക്കവിളാണ് കാറക്കഴുത്താണ്
മുന്തിരിച്ചുണ്ടാണ് സുന്ദരിക്ക് - നല്ല
മുന്തിരിച്ചുണ്ടാണ് സുന്ദരിക്ക്
സുറുമയെഴുതിയ സുന്ദരമിഴിയാണ്
മയിലാഞ്ചിക്കൈയ്യാണ് പൈങ്കിളിക്ക് - ആഹാ
മയിലാഞ്ചിക്കൈയ്യാണ് പൈങ്കിളിക്ക്
മൊഞ്ചത്തിപ്പെണ്ണേ നീ ദൂരത്തു മാരന്റെ
മഞ്ചലിൻ മൂളക്കം കേട്ടില്ലേ
നാണിച്ചു നാണിച്ചു മാറിക്കളയേണ്ട
കാണാൻ വരുമിന്നു മണവാളൻ - നിന്നെ
കാണാൻ വരുമിന്നു മണവാളൻ
പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ് - ഇവൾ
മാരിവില്ലൊത്ത പെണ്ണാണ്
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page