കുറുകുറുമെച്ചം പെണ്ണുണ്ടോ

 

കുറുകുറുമെച്ചം പെണ്ണുണ്ടോ
കുഞ്ഞാലിമെച്ചം പെണ്ണുണ്ടോ
സംസറക്കാ പെണ്ണുണ്ടോ
സുറുക്കാബീബീടെ മാരനുക്ക് 

കളിചിരി മാറിയ പെണ്ണുണ്ട്
കൈപ്പുണ്യമേറിയ പെണ്ണുണ്ട്
കണ്ണിനിണങ്ങിയ മാരനുണ്ടോ - ഈ
പെണ്ണിനു പറ്റിയ മാരനുണ്ടോ 

മണിവളയിട്ടൊരു പെണ്ണുണ്ടോ
മൈലാഞ്ചിയിട്ടൊരു പെണ്ണുണ്ടോ
മംഗലത്തിനു പെണ്ണുണ്ടോ
പൂമാളിക മോളിലെ മാരന്ക്ക്

മാരനെക്കണ്ടാൽ ചേലാണു
ഖബൂലു പറഞ്ഞാൽ കോളാണു
താമസം പെണ്ണിനു ഹരമാണു - പിന്നെ
ഏഴാം ബഹറിന്റെ തരമാണു

പൊന്നു കൊണ്ടൊരു പുര വേണം
അതിൽ മുത്തു പതിച്ചൊരു മുറി വേണം
പട്ടു വിരിച്ചൊരു വഴിയിൽ കൂടി
പദവിയിൽ പെണ്ണിനെ കൊണ്ടു പോണം

ഈന്ത കൊണ്ടൊരു പൊര കെട്ടാം
അതിൽ ഈറ്റ കൊണ്ടൊരു മുറി കൊടുക്കാം
നല്ലൊരു ചൂലിനകമ്പടിയോടെ
ചെല്ലക്കിളിയെ കൊണ്ടു പോകാം

കുറുകുറുമെച്ചം പെണ്ണുണ്ടോ
കുഞ്ഞാലിമെച്ചം പെണ്ണുണ്ടോ
സംസറക്കാ പെണ്ണുണ്ടോ
സുറുക്കാബീബീടെ മാരനുക്ക്