മധുരപ്പൂവന പുതുമലർക്കൊടി

മധുരപ്പൂവനപ്പുതുമലര്‍ക്കൊടി
കണക്കുനില്‍ക്കണ പെണ്ണ്
കഴുത്തിലൊക്കെയും പൊന്ന്
മധുമൊഴികള്‍തന്‍ കിളിചിരികണ്ട്
തളര്‍ന്ന താമരച്ചെണ്ട്

കുളികഴിപ്പിച്ച് കരിമിഴികളില്‍
പുതുസുറുമയും പൂശി
വിശറിചുറ്റിലും വീശീ
കിളികള്‍ പോലുള്ള കുസൃതിപ്പെണ്ണുങ്ങള്‍
ചെവിയില്‍ കിന്നാരം പേശി

ആഹാ.... ഒഹോ.....
മലര്‍വനികയില്‍ പുലരിപോലിപ്പോള്‍
പുതിയ മാപ്പിളപോരും
മണിയറയ്ക്കുള്ളില്‍ ചേരും
ഇളം കിളിനിന്നെ അകത്തു തള്ളീട്ട്
പതുക്കെവാതിലും ചാരും

കാല്‍ത്തളകളെ ഇളക്കിതാളത്തില്‍
കട്ടിലിന്‍ ചാരത്തു ചെല്ലും
കവിളില്‍ മാരനും നുള്ളും
ബഹറിനുള്ളിലെ ഹൂറിയെക്കണ്ടു
പെരുത്തു സന്തോഷം കൊള്ളും

മധുരപ്പൂവനപ്പുതുമലര്‍ക്കൊടി
കണക്കുനില്‍ക്കണ പെണ്ണ്
കഴുത്തിലൊക്കെയും പൊന്ന്
മധുമൊഴികള്‍തന്‍ കിളിചിരികണ്ട്
തളര്‍ന്ന താമരച്ചെണ്ട്