ജീവിത നാടകവേദിയിലെന്നെ

ജീവിത നാടകവേദിയിലെന്നെ 
ഈവിധമിറക്കിയ ജഗദീശാ
ആവുകയില്ലിനി അഭിനയം പോലും
ദേവാ യവനിക താഴ്ത്തുക നീ
(ജീവിത നാടക...)

ചിതറീവീണ കിനാവുകള്‍ തന്നുടെ
ചിതയെരിയുന്നൂ ഹൃദയത്തില്‍
പെയ്യുന്നതില്ലാ വേദനതന്നുടെ 
കണ്ണീര്‍ മുകിലുകള്‍ മിഴിയിണയില്‍
(ജീവിത നാടക...)

പാവനമാകിയ നിന്‍ കരമാണീ 
പാവക്കൂത്തിന്‍ അണിയറയില്‍
ആശകള്‍ തന്നുടെ താമരനൂലില്‍ 
ആടും ഞാനൊരു കളിപ്പാവ.....
(ജീവിത നാടക...)