ഹേമന്തചന്ദ്രിക ചിരിച്ചല്ലോ

ഹേമന്തചന്ദ്രിക ചിരിച്ചല്ലോ - തന്റെ
താമരപ്പൂമെത്ത വിരിച്ചല്ലോ - ഇനി
താമസമരുതേ വരുവാൻ (ഹേമന്ത..)

അടക്കമില്ലാതെ ആശ തൻ രാക്കിളി
തിടുക്കം കൂട്ടുന്നു താരാട്ടു പാടാൻ (2)
എന്നിട്ടും വന്നില്ല എൻ ജീവനാഥൻ
കള്ളൻ കാമുകനെവിടെ പോയ്‌ 
നീ പറയൂ പറയൂ വെണ്മുകിലേ  (ഹേമന്ത..)

മധുരയൗവനം വള്ളിക്കുടിലിൽ
മയക്കമില്ലാത്ത പൊൻമയിൽ പോലെ (2)
കാത്തിട്ടും വന്നില്ല കാണാൻ വന്നില്ല
മണിയറയിന്നും വിജനമല്ലോ
നീ വരുമോ പുലരി വരും മുൻപേ (ഹേമന്ത...)