മുറ്റത്തു പൂക്കണ മുല്ലത്തൊടിയില്
മുട്ടിച്ചെരിപ്പിന്റെ ചെത്തം കേട്ടപ്പോ
ഞെട്ടിപ്പിടഞ്ഞതെന്തേ ഖൽബിലേ
കുട്ടിപ്പനങ്കിളിയേ - കുട്ടിപ്പനങ്കിളിയേ
പുത്തനിലഞ്ഞി - പുത്തനിലഞ്ഞി
മുത്തുക്കുടകൾ പിടിച്ചില്ലേ
പൂമരക്കൊമ്പേ തൂമണം തിങ്ങും
ചാമരം വീശിക്കൊടുത്തില്ലേ
ചാമരം വീശിക്കൊടുത്തില്ലേ
(മുറ്റത്തു... )
പായസച്ചോറിന്നു വെയ്ക്കേണ്ടേ
പാലും പഴവുമൊരുക്കേണ്ടെ
പട്ടിന്റെ തട്ടമെടുക്കേണ്ടേ - വീട്ടില്
മട്ടിപ്പാലിട്ടു പുകയ്ക്കേണ്ടേ
(മുറ്റത്തു... )
കസ്തൂരി ചേർത്ത കളിപ്പാക്കും കൂട്ടി ഞാൻ
വെറ്റില നുള്ളിക്കൊടുക്കുമ്പോൾ
മാരന്റെ കാതിലു മറ്റാരും കേൾക്കാതെ
മാറ്റിത്തം ബല്ലതും ചൊല്ലേണം
(മുറ്റത്തു... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page