ഞാനവിടെയേല്പിക്കുന്നു പ്രാണസഖി എൻ ഹൃദയം
ഞാനവിടെയേല്പിക്കുന്നു മധുരചിന്താമണിസദനം
ഞാനവിടെയെന്നുമെന്നും രാഗപൂജ ചെയ്യുമല്ലോ
ഗാനസാന്ദ്ര സങ്കല്പങ്ങൾ അമൃതധാര പെയ്യുമല്ലോ ( ഞാനവിടെ..)
ജീവിതവിശാലവീഥി താണ്ടുമൊരു ശുഭദിവസം
ഈ വഴി നാം കണ്ടു മുട്ടി സുന്ദരമൊരു ലഘുനിമിഷം
അന്നു തന്നെ ഞാനറിഞ്ഞു പ്രേമമേകും ഹൃദയഭാരം
അന്നു തന്നെ വിരഹതാപം ഞാനറിഞ്ഞു പിരിയും നേരം ( ഞാനവിടെ..)
വാനിടത്തിൻ മാളികയിൽ വാണരുളും വാർമതി നീ
കാനനത്തിൻ കൂരിരുളിൽ കണ്മിഴിച്ച പുൽക്കൊടി ഞാൻ
പ്രേമപുഷ്പവാടിയിലെ പൂവുകളാണിനി മേലിൽ
നാമിവിടെ ഒന്നു ചേർന്നു കാമുകനും കണ്മണിയും (ഞാനവിടെ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5