സുഗന്ധമൊഴുകും സുരഭീമാസം

സുഗന്ധമൊഴുകും സുരഭീമാസം
വസന്തമോഹന യമുനാതീരം
മുകുന്ദനൂതും മുരളീഗാനം
അനന്തലഹരിയിലാടുക രാധേ (സുഗന്ധ,...)

വൃന്ദാവനിയിൽ മന്ദാനിലനിൽ
നന്ദകുമാരൻ ആടുംനേരം
രാഗതാള രസ ഭാവ മാധുരിയി
ലാടുന്നിതാ മണ്ണും വിണ്ണും (സുഗന്ധ...)

മൃദംഗസുന്ദര തരികിടതാളം
അനംഗലഹരിയിലാടും നടനം
മറന്നു മധുമയ ഗാനം പാടും
ഹൃദന്തപഞ്ജര പ്രണയചകോരം (സുഗന്ധ...)