ശക്തി നൽകുക താത നീയെൻ

ശക്തി നൽകുക താത നീയെൻ
മുൾക്കിരീടം പേറുവാൻ
കൂരിരുളിൽ കാൽവരിയിൽ
കുരിശുമേന്തി നീങ്ങുവാൻ -
നീങ്ങുവാൻ - നീങ്ങുവാൻ
ശക്തി നൽകുക താത നീയെൻ
മുൾക്കിരീടം പേറുവാൻ 

പുണ്ണു മൂടിയ പുറകിൽ ചാട്ടകൾ
വന്നു കൊള്ളും നേരവും
പുഞ്ചിരിച്ചു പാപികൾക്കായ്
കൈയുയർത്തിയ മന്നവാ 
ശക്തി നൽകുക താത നീയെൻ
മുൾക്കിരീടം പേറുവാൻ

കല്പന നീയേകുമെങ്കിൽ
ശക്തനായ് ഞാൻ തീർന്നിടും
കൽത്തുറുങ്കിലിരുന്നു കണ്ണീർക്കാ‍സ
കൈകളിലേന്തുവാൻ 
ശക്തി നൽകുക താത