നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ
എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ
മാതാവിൻ ജീവിതപ്പാതാളപ്പരപ്പിലെ
ശ്രീതാവുംനവരത്ന മണിവിളക്കേ
എൻ തങ്കക്കുടമേ നീയുറങ്ങുറങ്ങൂ
നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ
എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ
മാനം നിനക്കൊരു കുട മാത്രം
മാനവരെല്ലാരുമത്ഭുതങ്ങൾ
മണ്ണും കല്ലും മണിമുത്തും നിന്നുടെ
കണ്ണിൽ വെറുമൊരു കളിപ്പാട്ടം - കളിപ്പാട്ടം
നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ
എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ
വിശക്കുമ്പോൾ പൊട്ടിക്കരയുന്നു നീ
പശി തീർന്നാൽ പൊട്ടിച്ചിരിക്കുന്നു നീ
നരജന്മയാത്രയിലകമ്പടി സേവിക്കും
നരകത്തെപ്പറ്റി നീയെന്തറിഞ്ഞൂ - എന്തറിഞ്ഞു
നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ
എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ
മാതാവിൻ ജീവിതപ്പാതാളപ്പരപ്പിലെ
ശ്രീതാവുംനവരത്ന മണിവിളക്കേ
എൻ തങ്കക്കുടമേ നീയുറങ്ങുറങ്ങൂ
നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ
എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page