തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം
(തൊട്ടിലില്‍... )
താഴത്തുവീണു തകര്ന്നോരാശയ്ക്കു
താരാട്ടുപാടുമീ എന്നെ നോക്കി
പട്ടുകുപ്പായവും പാവക്കിടാങ്ങളും
പൊട്ടിച്ചിരിക്കയാണെന്നുമെന്നും
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
ഉണ്ണിക്കരച്ചിലില് ശംഖധ്വനിയോടെ
വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ -
വിരുന്നുകാരാ
നിന്നെ പ്രതീക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന്
ഉമ്മകളൊക്കെ വൃഥാവിലായോ
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍
മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു
പൊട്ടിത്തകര്‍ന്ന കിനാവുമാത്രം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page