ഓ... ഓ... ഓ... ആ... ആ...
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ - മലരേ (2)
ഏതൊരു മാമുനിതന്‍ ശാപത്താല്‍ നീയിരുളില്‍
ഏകാന്തകാമുകിയായ് കരയുന്നൂ - കരയുന്നൂ
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ - മലരേ
കാണാത്ത കൊട്ടാരത്തിന് കല്ലറവാതിലില്‍
കള്ളിമുള്ക്കാവല്ക്കാരുറങ്ങുമ്പോള്
നിന്നുടെ സ്വപ്നമാകും അമ്പലപ്പിറാവിനെ
കണ്ണീരിന് കത്തുമായിട്ടയപ്പതെങ്ങോ
ഓ... ആ...
ചന്ദനവനങ്ങളില് വീണ വായിക്കുമാ
ഗന്ധര്വന് നിന് ഗാനം കേട്ടെങ്കില്‍ (2)
പ്രേതലോകത്തിന് തടവുകാരീ നിനക്കു
ശാപമോക്ഷം തന്നെങ്കില്‍.
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ - മലരേ
ഏതൊരു മാമുനിതന്‍ ശാപത്താല്‍ നീയിരുളില്‍
ഏകാന്തകാമുകിയായ് കരയുന്നൂ - കരയുന്നൂ
കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന
കല്യാണസൌഗന്ധിക മലരേ - മലരേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5