കവിതയില്‍....
കവിതയില്‍ മുങ്ങിവന്ന കനകസ്വപ്നമേ - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും
(കവിതയില്‍...)
അഴലുകളറിയാതെ നിനക്കുറങ്ങാനായി
അഴകിന്റെ മണിയറ ഞാനൊരുക്കി വെയ്ക്കും
മലര്മാസപ്പൂനിലാവു പറന്നു വരാന്‍...
കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും
കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും
ആ.. ആ. ആ.....
(കവിതയില്‍...)
പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ
പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും
പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ
പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും
സങ്കല്പസംഗീത സ്വരസുധയാല്‍...
തങ്കക്കിനാവിനെയുറക്കീടും ഞാന്‍
തങ്കക്കിനാവിനെയുറക്കീടും ഞാന്‍
ആ.. ആ. ആ....
കവിതയില്‍ മുങ്ങിവന്ന കനകസ്വപ്നമേ - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും - നിന്നെ
ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5