താരുണ്യപ്പൊയ്കയിൽ നിന്നൊരു
താമരമലർ നുള്ളിയെടുത്തു
മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ
മാരന്റെ മാറു നോക്കി മലരമ്പെയ്തു
(താരുണ്യ...)
കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു
കവിത കുറിച്ചപ്പോൾ
ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ
അറിയാതാടിപ്പാടീ ഞാൻ
(കൈവിരൽ...)
കിളിവാതിൽ തുറന്നപ്പോൾ
കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു
(താരുണ്യ..)
മാനത്തുള്ളൊരു മണിയറ വാതിൽ
മേഘമടച്ചപ്പോൾ
പട്ടു കിടക്ക നിവർത്താനായ്
പനിമതിയും വന്നു
(മാനത്തുള്ളൊരു... )
കിളിവാതിൽ തുറന്നപ്പോൾ
കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ
കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു
താരുണ്യപ്പൊയ്കയിൽ നിന്നൊരു
താമരമലർ നുള്ളിയെടുത്തു
മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ
മാരന്റെ മാറു നോക്കി മലരമ്പെയ്തു
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page