അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ

അല്ലിയാമ്പൽപ്പൂവുകളേ കണ്ടുവോ
മുല്ലമലർ ബാണനെന്നെ
തല്ലിയതും നുള്ളിയതും
അല്ലിയാമ്പൽ പൂവുകളേ കണ്ടുവോ
അന്തിവെയിൽ പൊന്നലയിൽ നീന്തി വന്നെന്റെ
അന്തികത്തിൽ വന്നണഞ്ഞു
കണ്ണുകൾ പൊത്തി 
(അല്ലിയാമ്പൽ..)

കന്നത്തങ്ങൾ കൂട്ടുകാരൻ ചൊല്ലിയതെല്ലാം
പൊന്നലരിക്കാടുകളേ നിങ്ങൾ കേട്ടുവോ
(അല്ലിയാമ്പൽ..)

മന്മനസ്സിൻ മാളികയിൽ താമസിയ്നായ്
സമ്മതത്തിനു കാത്തു നിൽക്കാനെത്തിയ തോഴൻ
എൻ കഴുത്തിൽ ഹർഷപുഷ്പ മാലയിട്ടപ്പോൾ
തങ്കമുകിൽ കന്യകളേ നിങ്ങൾ നോക്കിയോ
(അല്ലിയാമ്പൽ..)