മന്മഥനാം ചിത്രകാരന് മഴവില്ലിന് തൂലികയാലേ
കിളിവാതിലിലെഴുതിച്ചേര്‍ത്ത മധുരചിത്രമേ - മന്നില്‍
മലരിട്ട താരുണ്യത്തിന് പുതിയ പുഷ്പമേ
(മന്മഥനാം.. )
വെണ്ണിലാവില്‍ കുഴച്ചുതീര്ത്ത പ്രതിമാ ശില്പമേ
കണ്ണിണകള്‍ കാത്തിരുന്ന സുരഭീ സ്വപ്നമേ (2)
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ
പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ
താമസിക്കാന്‍ താമരയല്ലിക്കൂടു തരാം ഞാന്‍
(മന്മഥനാം.. )
ഞാനറിയാതെന്നിലുള്ള വീണക്കമ്പികളില്‍
ഗാനധാര മീട്ടിടുന്നു നിന്റെ കണ്മുനകള് (2)
കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ
കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ
കാല്ക്ഷണത്തിലണിയറ പൂകാന്‍ കാരണമെന്തേ
(മന്മഥനാം.. )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page