പായുന്ന നിമിഷം തിരികെ വരുമോ
ജീവിത വേളയിതിൽ
പാഴായ സമയം വ്യർത്ഥം നഷ്ടം
നാടകലീലയിതിൽ ഹാ
(പായുന്ന... )
നാമിന്നു കാണുന്ന താരുണ്യം
നാളേയ്ക്കു വാടുന്ന മാകന്ദം
കൈകാട്ടി വിളിക്കുന്ന സൗഭാഗ്യം
കാലത്തിൻ സൗവർണ്ണ സമ്മാനം
പാനപാത്രം കൈയ്യിലേന്തും
പാന്ഥരല്ലോ നമ്മളെല്ലാം
ഇന്നാണു സാക്ഷാൽ വസന്തോത്സവം
(പായുന്ന... )
പുളകങ്ങൾ പെയ്യുമീ സൗന്ദര്യം
പൂവമ്പൻ തന്നൊരു സമ്മാനം
കാലത്തേ മായുന്ന വെൺതാരം
നാളേയ്ക്ക് വാടുന്ന മന്ദാരം
ഇന്നു കാണും പൊൻകിനാവിൽ
മുന്നിലൊഴുകും വെണ്ണിലാവിൽ
വന്നു നിരന്നു വിരുന്നിന്നു നാം
(പായുന്ന... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page