കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ് - എന്നെ
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ്
മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു
മാനസസങ്കല്പമേതാണ്
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ്
വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ
കോരിത്തരിച്ചല്ലോ - ഞാനാകെ
കോരിത്തരിച്ചല്ലോ
പരിചയമില്ലാത്ത മാധുരീലഹരിയിൽ
പരിസരം മറന്നല്ലോ
പരിചയമില്ലാത്ത മാധുരീലഹരിയിൽ
പരിസരം മറന്നല്ലോ - ഞാനെന്റെ
പരിസരം മറന്നല്ലോ
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണ്
ജീവന്റെ ജീവനിൽ കാമുകൻ തൂകിയ
പൂവുകളേതാണ് - തൂകിയ
പൂവുകളേതാണ്
പോവാൻ തുനിഞ്ഞപ്പോൾ
മനസ്സിൽ തുളുമ്പിയ നോവുകളേതാണ്
തുളുമ്പിയ നോവുകളേതാണു
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page