ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
മാനസമോഹത്തിൻ മകരന്ദപാനപാത്രം
മാരൻ ചുണ്ടു കൊണ്ടു നുകർന്നപ്പോൾ
അറിഞ്ഞല്ലോ ഞാനുണർന്നല്ലോ
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
സങ്കല്പപുഷ്പവിമാനത്തിലേറി നാം
സന്ധ്യാംബരം നോക്കി പറന്നു പോയി
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
ചന്ദ്രലേഖ തൻ ചന്ദനത്തോണിയിൽ നാം
സന്ധ്യായമുനയിൽ തുഴഞ്ഞു ചെന്നു
അറിഞ്ഞല്ലോ ഞാനറിഞ്ഞല്ലോ
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
കല്പന തന്നുടെ കദളീവനത്തിൽ നീ
ഉദ്യാനലക്ഷ്മിയായ് കടന്നു വന്നൂ
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
താമരവളയത്താൽ ഊഞ്ഞാലു കെട്ടിയെന്റെ
കാമുകനെന്നെയതിൽ പിടിച്ചിരുത്തി
അറിഞ്ഞല്ലോ ഞാനാടിയല്ലോ
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
അറിഞ്ഞുവോ സഖിയറിഞ്ഞുവോ
മാനസമോഹത്തിൻ മകരന്ദപാനപാത്രം
മാരൻ ചുണ്ടു കൊണ്ടു നുകർന്നപ്പോൾ
അറിഞ്ഞല്ലോ ഞാനുണർന്നല്ലോ
ഇന്നലെ ഞാനൊരു സ്വപ്നശലഭമായ് നിൻ
കണ്മിഴിത്താമരയിൽ കടന്നു വന്നു
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5