ആ......
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ - കണ്ണന്
കദളിപ്പഴം നേദിച്ചു കഴിച്ചില്ലാ - കൃഷ്ണന്
കൈനിറയെ വെണ്ണ കൊടുത്തു - കഴിച്ചില്ലാ
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ
വനമാല കഴുത്തിലിട്ടതു വലിച്ചെറിഞ്ഞു - കണ്ണന്
കനിവേറും കണ്ണില്‍ നിന്നും കനല് ചൊരിഞ്ഞു
ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും
ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും - പിന്നെ
വിണ്ണിലെ ദേവന്മാരും വലഞ്ഞിതപ്പോള്
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ
കല്യാണകൃഷ്ണന് തന്റെ കദനവാര്ത്ത കേട്ടു
വില്വമംഗലം സ്വാമി നടയില്‍ ചെന്നു
കല്യാണകൃഷ്ണന് തന്റെ കദനവാര്ത്ത കേട്ടു
വില്വമംഗലം സ്വാമി നടയില്‍ ചെന്നു
ഒരു പിടി മലര് വാരി നടക്കല്‍ വെച്ചൂ
ഒരു പിടി മലര് വാരി നടക്കല്‍ വെച്ചൂ - അപ്പോള്‍
കരിമുകിലൊളിവര്‍ണ്ണന്‍ കടന്നു വാരി
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ - കണ്ണന്
കദളിപ്പഴം നേദിച്ചു കഴിച്ചില്ലാ - കൃഷ്ണന്
കൈനിറയെ വെണ്ണ കൊടുത്തു - കഴിച്ചില്ലാ
അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി
അമ്പലപ്പുഴയിലും വന്നിരുന്നൂ കണ്ണൻ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page