മുറ്റത്തെ മുല്ലതൻ

മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ
മുത്തിയതും മണത്തതും ഞാനല്ല
ഉത്രാടത്തുമ്പിയും കൂട്ടുകാരും 
മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ

മന്ദാരക്കാവിന്റെ മഞ്ഞണി നെറ്റിയിൽ
സിന്ദൂരക്കൂട്ടോ ചന്ദനമോ
ഉത്തരം ചൊല്ലാൻ ഞാനാളല്ല
പുത്തൻ വെയിലൊളി പറഞ്ഞേക്കും 
മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ

കൈതപ്പൂവിൻ കാഞ്ചനച്ചെപ്പിൽ
കളഭക്കൂട്ടോ കസ്തൂരിയോ
വാരിവാരി തേച്ചവൾ ഞാനല്ലാ
വാരിളം തെന്നൽ മണിത്തെന്നൽ

മാതളക്കാടിൻ മരതകക്കുമ്പിളിൽ
മധുവോ പഴമോ മലർപ്പൊടിയോ
വിരുന്നിനു പോയവൾ ഞാനല്ലാ
വിറവാലൻ കുരുവി പൊൻകുരുവി 

മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ
മുറ്റത്തെ മുല്ലതൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ