വാസന്ത സദനത്തിന് വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
മത്സരിക്കേണ്ട സൌന്ദര്യമത്സരത്തില്‍
മത്സഖിയോടിന്നു നിങ്ങളാരും
വാസന്ത സദനത്തിന് വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
മന്മഥപുരിയിലെ മദിരോത്സവത്തിലെ
മഞ്ജു നര്ത്തകിമാരേ നിങ്ങള്‍
കണ്ണൊന്നടയ്ക്കുമോ സഖിക്കു ഞാനൊരു
സമ്മാനം കൊടുത്തോട്ടെ - ഞാനൊരു
സമ്മാനം കൊടുത്തോട്ടെ
വാസന്ത സദനത്തിന് വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
വള്ളിക്കുടിലിലും വനവീഥിതന്നിലും
സല്ലപിക്കാന്‍ വന്നവര്‍ ഞങ്ങള്‍
എവിടെ തിരിഞ്ഞാലും നില്ക്കുന്നു നിങ്ങള്‍
എങ്ങിനെ സല്ലപിക്കും - ഞങ്ങള്‍
എങ്ങിനെ സല്ലപിക്കും
വാസന്ത സദനത്തിന് വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
മത്സരിക്കേണ്ട സൌന്ദര്യമത്സരത്തില്‍
മത്സഖിയോടിന്നു നിങ്ങളാരും
വാസന്ത സദനത്തിന് വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page