ഹേമന്തനിദ്രയില്‍ നിന്നും വിളിച്ചുണര്ത്തീയെന്നെ
പ്രേമത്തിന് പ്രമദവനത്തില്‍ ക്ഷണിച്ചിരുത്തീ - ഭവാന്
ക്ഷണിച്ചിരുത്തി
അഞ്ജനക്കണ്ണിണയില് ആയിരം തിരിയിട്ട
മഞ്ജുള സങ്കല്പങ്ങള് കൊളുത്തിവെച്ചു
(ഹേമന്ത..)
കോമളകരങ്ങള്‍ തന് സ്പര്‍ശനം കൊണ്ടു ഞാനാം
പാഴ്മരത്തുണ്ടിനെ നീ തൂമണിവീണയാക്കി
കോമളകരങ്ങള്‍ തന് സ്പര്‍ശനം കൊണ്ടു ഞാനാം
പാഴ്മരത്തുണ്ടിനെ നീ തൂമണിവീണയാക്കി
സ്നേഹാര്ദ്രസംഗീതത്തിന് സുധ പകര്‍ന്നൂ - എന്നില്‍
പാടാത്ത പല്ലവികള്‍ തുളുമ്പിവന്നൂ
(ഹേമന്ത..)
എന്തിനോ ഭവാനെന്നെ സങ്കല്പനന്ദനത്തിന്
മുന്തിരിക്കുടിലിലെ നൃത്തമണ്ഡപങ്ങളില്‍
ഉദ്യാനലക്ഷ്മിയായി പിടിച്ചിരുത്തി - ഞാനോ
ലജ്ജാവിവശയായ് പകച്ചുപോയീ
(ഹേമന്ത..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page