മുല്ലപ്പൂബാണത്താല്‍ കാമുകന് കണ്ണന്
കൊല്ലാതെ കൊല്ലുന്ന നേരം
രാസനിലാവില്‍ ആടാന്‍ പാടാന്‍
രാധയ്ക്കു വല്ലാത്ത നാണം
താമരക്കാലടി താളം മറന്നു
തങ്കച്ചിലങ്കയ്ക്കു മൌനം
താമരക്കാലടി താളം മറന്നു
തങ്കച്ചിലങ്കയ്ക്കു മൌനം
കൊണ്ടല്‍ വര്‍ണ്ണന്റെ പുഞ്ചിരി കാണ്‍കെ
ചുണ്ടു വിട്ടോടി ഗാനം
മുല്ലപ്പൂബാണത്താല്‍ കാമുകന് കണ്ണന്
കൊല്ലാതെ കൊല്ലുന്ന നേരം
പാലൊളി തൂകും പാതിരനേരം
കാളിന്ദിയാറ്റിന്‍ തീരം
പാലൊളി തൂകും പാതിരനേരം
കാളിന്ദിയാറ്റിന്‍ തീരം
കോലക്കുഴലിന്റെ ഗാനപ്രവാഹം
കോരിത്തരിക്കുന്ന ദേഹം
മുല്ലപ്പൂബാണത്താല്‍ കാമുകന് കണ്ണന്
കൊല്ലാതെ കൊല്ലുന്ന നേരം
കള്ളിമാര്‍ മറ്റുള്ളോര് ഗോപിമാര്‍ കാണാതെ
കല്യാണകൃഷ്ണന്റെ കൂടെ
കള്ളിമാര്‍ മറ്റുള്ളോര് ഗോപിമാര്‍ കാണാതെ
കല്യാണകൃഷ്ണന്റെ കൂടെ
ആനന്ദനര്ത്തനമാടാനാകാതെ
വാടിത്തളര്‍ന്നു രാധാ - വല്ലാതെ
വാടിത്തളര്‍ന്നു രാധ
മുല്ലപ്പൂബാണത്താല്‍ കാമുകന് കണ്ണന്
കൊല്ലാതെ കൊല്ലുന്ന നേരം
രാസനിലാവില്‍ ആടാന്‍ പാടാന്‍
രാധയ്ക്കു വല്ലാത്ത നാണം
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page